കാഷ്മീര്‍ സ്വദേശിയുടെ പണവും മൊബൈലും കവര്‍ന്നവർ അറസ്റ്റില്‍
1587575
Friday, August 29, 2025 4:21 AM IST
കൊച്ചി: കാഷ്മീര്‍ സ്വദേശിയായ യുവാവിന്റെ പണവും മൊബൈല്‍ ഫോണും കവർന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വൈപ്പിന്‍ മാലിപ്പുറം സ്വദേശി ഹനീസ്, മട്ടാഞ്ചേരി സ്വദേശി ജെന്സണ്, പള്ളുരുത്തി സ്വദേശി ഗഫൂര്‍ എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.
മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ച് ജോലിനോക്കിവന്ന കാഷ്മീര്‍ സ്വദേശി ഹാരിസ് ബിന്‍ റിയാസിന്റെ പണവും മൊബൈല്‍ ഫോണുമാണ് പ്രതികള്‍ കവര്‍ന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.