ട്രെയിനിൽനിന്ന് വീണ് മരിച്ചു
1587683
Friday, August 29, 2025 10:32 PM IST
ആലുവ: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്കൻ താഴെ വീണ് മരിച്ചു. തമിഴ്നാട് അത്യനല്ലൂർ പോണഗിരി സ്വദേശി ബാലകൃഷ്ണൻ (50 ആണ് മരിച്ചത്.
ചൊവ്വര റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ഓടെയായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിൽ എറണാകുളത്ത് നിന്നാണ് ബാലകൃഷ്ണൻ കയറിയത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. നെടുമ്പാശേരി പോലീസ് കേസ് എടുത്തു.