കിഴക്കമ്പലം പഞ്ചായത്ത് അസി. സെക്രട്ടറിയെ സസ്പെൻഡ് ചെയ്തെന്ന്
1587318
Thursday, August 28, 2025 4:50 AM IST
കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം സിപിഎമ്മുമായി ചേര്‍ന്ന് അട്ടിമറിച്ചതിനെതുടർന്ന് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.എം. ദര്‍ശിനിയെ സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് മിനി രതീഷ് അറിയിച്ചു. സെക്രട്ടറി ടി. അജിക്ക് കാരണകാണിക്കല്‍ നോട്ടീസും നല്കി.
ബസ് സ്റ്റാന്‍ഡ് പൂർണമായും അടച്ചിട്ട് നിര്‍മാണം നടത്തണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി, സെക്രട്ടറിയും, അസി. സെക്രട്ടറിയും ചേർന്ന് തീരുമാനം മാറ്റി എഴുതുകയായിരുന്നുവെന്നും ഇതിനെ തുടർന്നാണ് നടപടിയെന്നും മിനി രതീഷ് പറഞ്ഞു.