തടിലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
1587161
Wednesday, August 27, 2025 10:15 PM IST
മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് നിര്‍ത്തിയിട്ടിരുന്ന തടിലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് കയറി യുവാവിന് ദാരുണാന്ത്യം.
പെരുമ്പാവൂര്‍ എംസി റോഡില്‍ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം പാമ്പാടി ആലുങ്കല്‍ പറമ്പില്‍ അനന്ദു ചന്ദ്രനാ(30)ണ് മരിച്ചത്.അനന്ദു സഞ്ചരിച്ച ബൈക്ക് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അനന്ദുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ പേഴയ്ക്കാപ്പിള്ളി സ്വദേശി ഷൗക്കത്ത്, ലോറി ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.