എല്‍ഡിഎഫ് മാർച്ച് സംഘടിപ്പിച്ചു
1587336
Thursday, August 28, 2025 5:14 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ വികസന മുരടിപ്പിനും, അഴിമതിക്കും, കെടുകാര്യസ്ഥതക്കുമെതിരേ മൂവാറ്റുപുഴ നഗരസഭ ഓഫീസിലേക്ക് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും കുറ്റപത്രസമര്‍പ്പണവും സംഘടിപ്പിച്ചു.
ജനകീയ മാര്‍ച്ചും കുറ്റപത്രസമര്‍പ്പണം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മുനിസിപ്പല്‍ സെക്രട്ടറി കെ.പി അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ടി ബി ജംഗ്ഷനില്‍ നിന്നാരംഭിച്ച ജനകീയ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് ജനങ്ങള്‍ അണിനിരന്നു.