ദീപിക നമ്മുടെ ഭാഷ പദ്ധതി : വലിയപാറ ഗവ. എല്‍പി സ്കൂളില്‍
1587333
Thursday, August 28, 2025 5:14 AM IST
കോതമംഗലം: വലിയപാറ ഗവ. എല്‍പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെയും ഓണാഘോഷത്തിന്റെയും ഉദ്ഘാടനം നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി വികാരി റവ. ഡോ. തോമസ് ജെ. പറയിടം നിർവഹിച്ചു. ദീപിക പത്രം പ്രധാനാധ്യാപിക പ്രീതയ്ക്ക് നല്‍കിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
പത്രം സ്പോണ്സര് ചെയ്ത ബേബി പനിച്ചേപിടി, ഡിഎഫ്സി രൂപത സെക്രട്ടറി ജോര്‍ജ് മങ്ങാട്ട്, വാര്‍ഡംഗം റോസിലി ഷിബു, അധ്യാപകരായ ഇ.എസ്. ദിവ്യ, നന്ദുജ നന്ദനന്‍, കെ.എ. അന്‍സ, സൂര്യ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.