ഭാരതമാതാ മലയാള വിഭാഗത്തിന് സ്വന്തം ആപ്പ്
1587326
Thursday, August 28, 2025 5:02 AM IST
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജ് മലയാള വിഭാഗം സ്വന്തമായി ആപ്പും ഇന്ററാക്ടീവ് ആപ്ലിക്കേഷനും ആരംഭിച്ചു. കേരള മീഡിയ അക്കാദമി സെക്രട്ടറി എസ്. എസ്. അരുൺ ഉദ്ഘാടനം ചെയ്തു. മലയാളം അസോസിയേഷൻ ഉദ്ഘാടനവും കോളജിന്റെ കുടുംബപത്രിക ഗുൽമോഹറിന്റെ പ്രകാശനവും നടന്നു.
പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ. ഡോ. ഏബ്രഹാം ഓലിയപ്പുറം , ഡോ. തോമസ് പനക്കളം, റവ. ഡോ. വർഗീസ് പോൾ, കെ. കരുൺ, മാഹിൻ അബൂബക്കർ, ഡോ. തോമസ് പനക്കളം തുടങ്ങിയവർ പ്രസംഗിച്ചു.