ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ പിടിയിൽ
1587591
Friday, August 29, 2025 4:50 AM IST
കിഴക്കന്പലം: ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. കുന്നത്തുനാട് ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് (30) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങോല സ്വദേശിയായ യുവാവ് വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന ഓട്ടോറിക്ഷയാണ് പ്രതി മോഷ്ടിച്ചത്.
ബുധനാഴ്ച വൈകിട്ട് പെരുമ്പാവൂർ സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് പോകാനാണെന്ന് പറഞ്ഞ് സമദ് ഓട്ടം വിളിക്കുകയായിരുന്നു. കിഴക്കമ്പലം ഭാഗത്ത് എത്തിയപ്പോൾ ഒട്ടോ നിർത്തി പരാതിക്കാരനായ യുവാവ് മൂത്രം ഒഴിക്കാൻ പോയ തക്കം നോക്കി ഓട്ടോറിക്ഷ മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു.
സമദിനെതിരായി വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ സെയ്ദു മുഹമ്മദ്, നിസാർ, ജിൻസൻ, സിപിഒ മാരായ എൻ.ജി. അനീഷ്, ഒ.എസ്. ബിബിൻ രാജ്, എം.എസ്. അജാസ് എന്നിവരാണ് ഉണ്ടായിരുന്നത്.