പുഷ്പക്കൃഷി വിളവെടുപ്പ്
1587341
Thursday, August 28, 2025 5:14 AM IST
വാഴക്കുളം: ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ പുഷ്പക്കൃഷി വിളവെടുപ്പു നടത്തി. മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ.തോമസ് മഞ്ഞക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ പി.എസ് സുധാകരൻ, കെ.വി സുനിൽ കുമാർ, കെ.എൻ അനിൽ കുമാർ, കൃഷി ഓഫീസർ കെ.ടി ജിജി തുടങ്ങിയവർ പങ്കെടുത്തു.പ്രധാനാധ്യാപകൻ ഷാജി വർഗീസ്, ഫാ.ബിനു ഇലഞ്ഞേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ആയിരത്തോളം ബന്തിത്തൈകളാണ് നട്ടത്. സ്കൂളിലെ ഓണാഘോഷത്തിന് ഉപയോഗിച്ച ശേഷമുള്ള പൂക്കൾ സമീപ സ്കൂളുകളിൽ നൽകുമെന്ന് അധികൃതർ പറഞ്ഞു.