കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1587682
Friday, August 29, 2025 10:32 PM IST
ഫോർട്ടുകൊച്ചി: സ്കൂട്ടറിന്റെ പിന്നിൽ കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഫോര്‍ട്ട്കൊച്ചി വെളി കുരിശിങ്കല്‍ വീട്ടില്‍ കെ.ടി. ആന്റണിയുടെ മകന് സമ്പത്ത് (57) ആണ് മരിച്ചത്.
വെല്ലിംഗ്ടൺ ഐലന്റിലെ പോർട്ട് ട്രസ്റ്റ് സ്കൂളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.10 നായിരുന്നു അപകടം. സമ്പത്ത് ഓടിച്ചിരുന്ന സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് സമ്പത്തിനെ നാട്ടുകാരും ഹാര്‍ബര്‍ പോലീസും ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്ക്കാരം ഇന്ന് നസ്റത്ത് തിരുകുടുംബ ദേവാലയത്തില്‍.
സമ്പത്ത് അവിവാഹിതനാണ്. മാതാവ്: ചിന്നമ്മ. സഹോദരങ്ങള്‍: ഉഷ, സന്തോഷ്, പ്യാരി. കാറോടിച്ച ചെല്ലാനം മറുവക്കാട് സ്വദേശി ജോസഫ് ജീനീഷി(26)നെതിരെ ഹാര്‍ബര്‍ പോലീസ് കേസ് എടുത്തു.