ന്യായവില ഓണച്ചന്തകള്‍ ഓണ്‍ ആയി
1587309
Thursday, August 28, 2025 4:37 AM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങള്‍ക്ക് വില ഉയരുന്നതിനിടെ ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ ഓണവിപണികള്‍ സജീവമായി. ജില്ലയില്‍ ത്രിവേണി മുഖേന 14 വിപണികളും സഹകരണ സംഘങ്ങള്‍ മുഖേന 159 വിപണികളുമാണ് നടത്തുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ വിപണികളില്‍ നോണ്‍ സബ്സിഡി ഇനത്തിലുള്ള അവശ്യ നിത്യോപയാഗ സാധനങ്ങള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. ഓണ വിപണികള്‍ സെപ്റ്റംബര്‍ നാലുവരെ നീണ്ടുനില്‍ക്കും. സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിന് കഴിഞ്ഞ ദിവസം കലൂരില്‍ തുടക്കമായിരുന്നു. ഇവിടെ 250ല്‍ അധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ഓഫര്‍ വിലയിലും വിലക്കുറവിലും നല്‍കുന്നത്.
വടവുകോട് ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്,കുമ്പളങ്ങി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ ഇന്നലെ ഓണം വിപണി ആരംഭിച്ചു. നോര്‍ത്ത് ചെല്ലാനം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലും ഓണച്ചന്ത ആരംഭിച്ചിട്ടുണ്ട്.