പിറവം ഓണാഘോഷം : ‘യുഡിഎഫ് വിട്ടുനിന്നത് രാഷ്ട്രീയ മുതലെടുപ്പിനെന്ന്'
1587337
Thursday, August 28, 2025 5:14 AM IST
പിറവം: നഗരസഭയുടെ, ഓണാഘോഷത് ഉദ്ഘാടന പരിപാടിയിൽ നിന്നും, അത്തച്ചമയ ഘോഷയാത്രയിൽ നിന്നും യുഡിഎഫ് എംഎൽഎ അടക്കമുള്ളവർ ബഹിഷ്കരിച്ചത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചാണെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം എന്നിവർ പറഞ്ഞു.
മുൻ വർഷങ്ങളിൽ നടന്ന ഓണാഘോഷ പരിപാടികളിൽ എംഎൽഎയ്ക്ക് പതാക ഉയർത്തുന്ന ചടങ്ങാണ് അനുവദിച്ചിരുന്നത്. ഇതനുസരിച്ചാണ് ഇത്തവണയും പ്രോഗ്രാം തയാറാക്കിയത്.
ന്യായീകരണം പോലുമില്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ പരിപാടിയിൽ നിന്നും വിട്ടു നിന്നത് ചില സ്വാർഥ രാഷ്ട്രീയ ലക്ഷ്യം മുന്നിൽകണ്ടാണന്ന് ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, പ്രിമ സന്തോഷ് എന്നിവരും പങ്കെടുത്തു.