‘റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണം’
1587594
Friday, August 29, 2025 4:50 AM IST
കോതമംഗലം: റബറിന് 250 രൂപ താങ്ങ് വില പ്രഖ്യാപിക്കണം എന്ന് കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ മുന്നണിയുടെ പ്രകടന പത്രികയിൽ റബർ കിലോയ്ക്ക് 250 രൂപ ഗ്യാരണ്ടി വില വാഗ്ദാനം ചെയ്തിട്ട്, പ്രകടന പത്രികയിലെ ഒരു കാര്യം പോലും നടപ്പിലാക്കാൻ ഇടത് സർക്കാരിന് ഇതുവരെ സാധിച്ചില്ല എന്നും യോഗം കുറ്റപ്പെടുത്തി.
നേതൃസംഗമം മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോമി തെക്കേക്കര, സി.കെ സത്യൻ, റാണികുട്ടി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.