സ്കൂൾ കെട്ടിട നിർമാണം ആരംഭിച്ചു
1587322
Thursday, August 28, 2025 4:50 AM IST
കാലടി: മഞ്ഞപ്ര പഞ്ചായത്തിന്റെ കീഴിലുള്ള നടുവട്ടം ജൂനിയർ ബേസിക് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അധ്യക്ഷയായി. പ്രധാന അധ്യാപിക വി .കെ. ബിനല സ്വാഗതവും വാർഡ് മെമ്പർ ഷെമിത ബിജോ നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ , ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത സുനിൽ ചാലക്ക,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമിനി ശശീന്ദ്രൻ, മെമ്പർമാരായ അനു ജോർജ്, സാജു കോളാട്ടുകുടി, സിജു ഈരാളി, അൽഫോൻസ ഷാജൻ, ജേക്കബ് മഞ്ഞളി, സീന മാർട്ടിൻ, അങ്കമാലി എഇഓ സീന പോൾ, പി.പി. രാജേഷ് , മനൂപ് എന്നിവർ പ്രസംഗിച്ചു.