ബിജെപി എറണാകുളം മേഖലാ നേതൃ ശില്പശാല ഇന്ന് ഒക്കലില്‍
1587584
Friday, August 29, 2025 4:36 AM IST
പെരുമ്പാവൂര്‍: ബിജെപി എറണാകുളം മേഖലാ നേതൃ ശില്പശാല ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ ഒക്കല്‍ ആസാദ് ഓഡിറ്റോറിയത്തില്‍ നടക്കും. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും.
മേഖലാ പ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷനാകും. വിവിധ സെഷനുകളിലായി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേഷ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുക്കും.