നന്മവീട്: ആദ്യ വീടിന്റെ താക്കോൽ ദാനം നടത്തി
1587581
Friday, August 29, 2025 4:36 AM IST
നെടുമ്പാശേരി: അത്താണി സെന്റ് ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ 2023- 24 അധ്യയന വർഷം ആരംഭംകുറിച്ച അസീസിയൻ നന്മവീട് പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി. നെടുമ്പാശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ നിർവഹിച്ചു .
ചടങ്ങിൽ റവ. ഡോ. വർഗീസ് അസിൻ തൈപ്പറമ്പിൽ, ഹെഡ്മിസ്ട്രസ് ന്യൂബി വർഗീസ്, ഫാ. അൻസിൽ മൈപ്പാൻ, പിടിഎ പ്രതിനിധികളായ കെ.വി. ഷാലി, കാതറിൻ ലിൻസൺ, ടി സി ഷൈബി , ജെസി മാർട്ടിൻ , ശ്രീലക്ഷ്മി , ജിന്നി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.10 ലക്ഷത്തോളം രൂപ ചെലവാക്കി ഇരുനിലകളിലായി നിർമിച്ച വീടിന് 750 സ്ക്വയർ അടി വിസ്തീർണം ഉണ്ട് .
സ്കൂളിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകാരികളുടെയും സഹകരണത്തോടെ പത്തുമാസം കൊണ്ട് ഈ പദ്ധതി പൂർത്തീകരിച്ചത് .