മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസി പ്രതിഷേധ മാർച്ച്
1587587
Friday, August 29, 2025 4:50 AM IST
മരട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കൊട്ടാരം ജംഗ്ഷനിൽ നിന്ന് മരടിലെ ടി.കെ.എസ്. റോഡിലുള്ള മുകേഷിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച് മരട് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു.
പീഡനക്കേസിൽ പ്രതിയായിരിക്കെ നിയമസഭാ അംഗമായിരിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും സമൂഹത്തിന്റെ വിശ്വാസത്തിനും വിരുദ്ധമാണെന്നും പൊതുജനങ്ങളുടെ മാന്യത സംരക്ഷിക്കുന്നതിനായി മുകേഷ്, എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. വിവേക് ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു വഴിയിൽ പ്രതിഷേധം തുടർന്നു.