ആലുവ ബോയ്സ് എച്ച്എസ്എസിൽ ഹൈടെക് ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം
1583619
Wednesday, August 13, 2025 8:20 AM IST
ആലുവ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് ക്ലാസ് മുറികൾ ഒരുങ്ങുന്നു. ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ 10 ന് അൻവർ സാദത്ത് എംഎൽഎ നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിക്കും.
1.30 കോടി രൂപ ചെലവിൽ 4,400 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ നാല് ഹൈടെക് ക്ലാസ് മുറികളാണ് ഉണ്ടാകുക. ടോയ്ലറ്റ് ബ്ലോക്കും ഇതിന്റെ ഭാഗമായി നിർമിക്കും. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെയും കിലയുടെയും സംയുക്ത പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്.