രാഹുൽഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം
1583618
Wednesday, August 13, 2025 8:20 AM IST
പെരുമ്പാവൂർ : രാജ്യത്താകമാനം നടന്ന കള്ളവോട്ട് തെളിവ് സഹിതം പുറത്ത് കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സമരം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അധ്യക്ഷത വഹിച്ചു.ആലുവ: രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ നഗരത്തിൽ നൈറ്റ് മാർച്ച് നടത്തി.
ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് ആലുവ നഗരം ചുറ്റി ബൈപ്പാസിൽ അവസാനിച്ചു. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അധ്യക്ഷത വഹിച്ചു.