പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ: മന്ത്രി ഒ.ആർ. കേളു
1583617
Wednesday, August 13, 2025 8:20 AM IST
ആലുവ:പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹിക പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂbzന്ന് മന്ത്രി ഒ.ആർ. കേളു. നവീകരിച്ച എരുമത്തല മൂല അംബേദ്കർ ഗ്രാമത്തിന്റെ പ്രവൃത്തി പൂർത്തീകരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ഇടങ്ങൾ പുനരുദ്ധരിക്കുക, ഭവന പുനരുദ്ധാരണം, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. പദ്ധതിയുടെ ഭാഗമായി എരുമത്തലമൂലയിൽ 22 വീടുകളുടെ പുനരുദ്ധാരണവും ഒമ്പത് ശുചിമുറികളുടെയും നാല് ഇന്റർലോക്ക് റോഡുകളുടെയും നിർമാണവും പൂർത്തീകരിച്ചു.
അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, അസീസ് മൂലയിൽ, ലിസ മാങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.