അടച്ച ബസ് സ്റ്റാൻഡ് സിഐടിയു വീണ്ടും തുറന്നുനൽകി
1583616
Wednesday, August 13, 2025 8:20 AM IST
കിഴക്കമ്പലം : ഹൈക്കോടതി ഉത്തരവ് പ്രകാരം കിഴക്കമ്പലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പുനർനിർമാണത്തിന് വേണ്ടി ബാരിക്കേഡ് വച്ച് അടച്ച് പണി ആരംഭിക്കാൻ ഇരിക്കവേ വീണ്ടും അത് തടസപ്പെടുത്തിയതായി പരാതി.
ഇന്നലെ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിന്റെ നേതൃത്വത്തിൽ പോലീസിന്റെ സാന്നിധ്യത്തിലാണ് ബസ് സ്റ്റാൻഡ് ബാരിക്കേഡ് ഉപയോഗിച്ച് വീണ്ടും അടച്ചത്. അപ്പോൾ തന്നെ സിഐടിയു പ്രവർത്തകർ എത്തി ബാരിക്കേഡ് മാറ്റി വീണ്ടും ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്ന് നൽകുകയായിരുന്നു.
അറ്റകുറ്റപണികൾക്കും ബസ് സ്റ്റാൻഡ് നിർമാണത്തിനും നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് പോലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് ഘടകവിരുദ്ധമായ നടപടിയാണ് കുന്നത്തുനാട് എസ്എച്ച്ഒയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ട്വന്റി 20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. ബസ് സ്റ്റാൻഡിൽ വരുന്നവർക്ക് ഭക്ഷണം നൽകുന്നതിനെ സിപിഎം എന്തിനാണ് എതിർക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.