യുസി കോളജിൽ ഫോക്ലോർ ക്ലബ് പ്രവർത്തനമാരംഭിച്ചു
1583614
Wednesday, August 13, 2025 8:20 AM IST
ആലുവ: യുസി കോളജിൽ ഫോക്ലോർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സമൃദ്ധിയുടെ, കാർഷികവൃദ്ധിയുടെ അടയാളമായ ഒരു മുളനാഴി അരി മലയാളവിഭാഗം വകുപ്പുമേധാവി ഡോ. സിബു എം. ഈപ്പനു നൽകിയാണ് ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചത്. പ്രിൻസിപ്പൽ പ്രഫ. ഡോ. മിനി ആലീസ് അധ്യക്ഷയായി. മാനേജർ ഡോ. കെ.പി. ഔസേപ്പ് ലോഗോ പ്രകാശനം നിർവഹിച്ചു.