സൈക്കോ സ്പിരിച്വല്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
1583613
Wednesday, August 13, 2025 8:20 AM IST
മൂവാറ്റുപുഴ: കോതമംഗലം രൂപത മാതൃവേദി സംഘടിപ്പിക്കുന്ന സൈക്കോ സ്പിരിച്വല്‍ ട്രെയിനിംഗ് പ്രോഗ്രാം ഉണര്‍വ് വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാതൃവേദി രൂപത ഡയറക്ടര്‍ റവ.ഡോ. ആന്റണി പുത്തന്‍കുളം ആമുഖ സന്ദേശം നല്കി. രൂപത പ്രസിഡന്റ് ജാന്‍സി മാത്യു അധ്യക്ഷത വഹിച്ചു.
രൂപത അനിമേറ്റര്‍ സിസ്റ്റര്‍ ആനി തെരേസ് സിഎച്ച്എഫ്, രൂപത സെക്രട്ടറി ജൂഡി ഡാലു, പ്രീത ജോണിച്ചന് എന്നിവര്‍ പ്രസംഗിച്ചു. രൂപത ഭാരവാഹികളായ സെലിന് ലൂയിസ്, മിനി ജോസ്, സിജി ജോമി, സില്‍ജ ജോളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. 80 അമ്മമാര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു.