മുളന്തുരുത്തിയിൽ ഷീ ജിം പദ്ധതിക്ക് തുടക്കം
1583612
Wednesday, August 13, 2025 8:20 AM IST
മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്തിൽ ഷി ജിം പദ്ധതിക്ക് തുടക്കം കുറിച്ചു. വനിത ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എട്ടര ലക്ഷം രൂപ മുതൽമുടക്കി ഷീ ജിം പദ്ധതിക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ആശാ സനൽ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി മുൻ എംഎൽഎ വി. ജെ പൗലോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, പഞ്ചായത്ത് മെമ്പർമാരായ രതീഷ് ദിവാകരൻ എന്നിവർ പ്രസംഗിച്ചു.