ലഹരിക്കെതിരേ "കിക്ക് ഔട്ട് 25'
1583611
Wednesday, August 13, 2025 8:20 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ ഡിസിഎൽ കൂത്താട്ടുകുളം മേഖലാതല ലഹരി വിരുദ്ധ പ്രോഗ്രാം "കിക്ക് ഔട്ട് 25' സംഘടിപ്പിച്ചു. സംസ്ഥാന റിസോഴ്സ് ടീം കോ ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ഉദ്ഘാടനം ചെയ്തു.
പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് , സീനിയർ പ്രിൻസിപ്പൽ റവ. ഡോ. ജോൺ എർണ്യാകുളത്തിൽ , പ്രിൻസിപ്പൽ ജോജു ജോസഫ് , ഡയറക്ടർമാരായ അനു വിജയൻ , ഹിൽഡ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.