ലഹരിക്കെതിരേ രാമമംഗലത്ത് ജനകീയ കൂട്ടായ്മ
1583609
Wednesday, August 13, 2025 8:20 AM IST
പിറവം: സ്കൂൾ വിദ്യാർഥികളിൽ ലഹരിയുടെ ഉപയോഗത്തിനെതിരേ രാമമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരുത് ചങ്ങാതി എന്ന പേരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ പരിധിയിലെ സ്കൂളുകളിൽ പോലീസ് - എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പദ്ധതിക്ക് നേതൃത്വം നൽകും. സ്കൂളുകളിലെ സന്നദ്ധ സംഘടനകളായ സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, എൻഎസ്എസ് ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ് ക്ലബ്ബ് തുടങ്ങി എല്ലാവിധ സംഘടനകളുടേയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം റൂറൽ ജില്ലാ പോലീസ് അഡീഷണൽ സൂപ്രണ്ട് എം. കൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.