പേട്രൻസ് ഡേ ആഘോഷം
1583608
Wednesday, August 13, 2025 8:20 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പേട്രൻസ് ഡേ വിപുലമായി ആഘോഷിച്ചു. ഫാ. കുര്യാക്കോസ് പോത്താറയിൽ കോർ എപ്പിസ്കോപ്പ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഫാ. ബിനോയ് ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, ഡോ. സെൽവി സേവ്യർ, സാലി കെ. മത്തായി, ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. നവീകരിച്ച സ്കൂളുകൾ, ഹോസ്റ്റൽ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം എന്നിവയുടെ വെഞ്ചിരിപ്പും നടന്നു.