ആയുർവേദ മെഡിക്കൽ ക്യാമ്പ്
1583607
Wednesday, August 13, 2025 8:20 AM IST
മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്തിന്റെയും, ഗവ. ആയുർവേദ ഡിസ്പെൻസറി തുരുത്തിക്കരയുടെയും, സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10 ന് മുളന്തുരുത്തി പഞ്ചായത്ത് ഇന്ദിരാ പ്രിയദർശിനി ഹാളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സ്ത്രീകൾക്കായുള്ള സമഗ്ര ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ആരോഗ്യ ലക്ഷ്മി പ്രോജക്റ്റിന്റെ ഉദ്ഘാടനവും സ്ത്രീ രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തിൽ സ്ത്രീ രോഗ സ്പെഷ്യലിസ്റ്റ് ഡോ. പി. അനുപമയുടെ ക്ലാസും ഉണ്ടായിരിക്കും.