സ്വാതന്ത്ര്യ ദിനാഘോഷം
1583606
Wednesday, August 13, 2025 8:20 AM IST
മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തില്‍ 15ന് വിപുലമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും. രാവിലെ എട്ടിന് നഗരസഭ മന്ദിരത്തില്‍ സെക്രട്ടറി എച്ച്. സിമി ദേശീയ പതാക ഉയര്‍ത്തും. ഒമ്പതിന് നെഹ്റു പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ വേദിക്കു മുന്നില്‍ നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് ദേശീയ പതാക ഉയര്‍ത്തും.
തുടര്‍ന്ന് വര്‍ണ ശബളമായ സ്വാതന്ത്ര്യദിന റാലി ആരംഭിക്കും. നഗരസഭാംഗങ്ങള്‍, എന്‍സിസി, പോലീസ്, അഗ്നിശമന രക്ഷാസേന, സ്കൗട്ട് ആൻഡ് ഗൈഡ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും. ബാന്‍ഡ് സെറ്റ് അടക്കമുള്ളവ റാലിക്ക് കൊഴുപ്പേകും.
മൂവാറ്റുപുഴ നിര്‍മല സ്കൂള്‍ മൈതാനിയില്‍ റാലി എത്തിച്ചേരുമ്പോള്‍ ആരംഭിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനം മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, ഉപസമിതി അധ്യക്ഷന്മാരായ അജിമോന് അബ്ദുള്‍ ഖാദര്‍, പി.എം. അബ്ദുല്‍ സലാം, മീര കൃഷ്ണന്, നിസ അഷറഫ്, ജോസ് കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.