ആർഎൽവ്യൂസ് ചിത്രരചനാ ക്യാമ്പ് 15 മുതൽ തട്ടേക്കാട്
1583605
Wednesday, August 13, 2025 8:20 AM IST
കോതമംഗലം: തൃപ്പൂണിത്തുറ ആർഎൽവി ഫൈൻ ആർട്സ് കോളജിലെ പൂർവ വിദ്യാർത്ഥികളുടെ സം ഘടനയായ ആർഎൽവ്യൂസ് 15, 16, 17 തീയതികളിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ചിത്രരചനാ ക്യാമ്പ് നടത്തുന്നു. കാട് മനുഷ്യൻ മൃഗം എന്നതാണ് ക്യാമ്പിന്റെ വിഷയം.
കേരള വനം വകുപ്പ്, തട്ടേക്കാട് പക്ഷിനിരീക്ഷണകേന്ദ്രം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 15ന് രാവിലെ 10 ന് പ്രശസ്ത ചിത്രകാരൻ ടോം വട്ടക്കുഴി ക്യാമ്പ് ഉത്ഘാടനം ചെയ്യും. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ 25-ൽ പരം ചിത്രകാരന്മാരും ചിത്രകാരികളുമാണ് പങ്കെടുക്കുന്നത്. 17ന് പൊതുജനങ്ങൾക്ക് ചിത്രങ്ങൾ കാണുവാനും വാങ്ങുവാനുമുള്ള സൗകര്യവുമുണ്ടായിരിക്കും.