പരസ്യബോർഡിൽ കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്തി
1583363
Tuesday, August 12, 2025 7:46 AM IST
കോതമംഗലം: കോതമംഗലം ടൗണിൽ സ്വകാര്യസ്ഥാപനത്തിന്റെ പരസ്യ ബോർഡിന്റെ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങിയ കാക്കയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് കാക്കയുടെ കഴുത്ത് ഗ്രില്ലിനിടയിൽ കുടുങ്ങി പിടയുന്നത് തൊട്ടടുത്ത സ്ഥാപനത്തിലെ വ്യക്തി കണ്ടത്.
വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന എത്തി മുകളിൽക്കയറി ഗ്രിൽ അകത്തി കാക്കയെ പുറത്തെടുക്കുകയായിരുന്നു. കാര്യമായ പരിക്കില്ലാതിരുന്ന കാക്കയെ ഉടൻ പറത്തിവിട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളായ സുജിത്, കെ.പി. ഷമീർ, ആബിദ്, ജിയോബിൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.