30 ലക്ഷത്തിന്റെ മയക്കുമരുന്ന്: ഒരാൾ കൂടി പിടിയിൽ
1583361
Tuesday, August 12, 2025 7:46 AM IST
പെരുമ്പാവൂർ: 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആസാം സ്വദേശി അബ്ദു റൗഫി (35)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വഷണ സംഘം പോഞ്ഞാശേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പോഞ്ഞാശേരിയിൽ വച്ച് 150 ഗ്രാം ഹെറോയിനുമായി രണ്ടുപേർ പിടിയിലായിരുന്നു. ഇതിൽ പിടിയിലായ യുവതിയുടെ ഭർത്താവാണ് അബ്ദു റൗഫ്. നാഗാലാൻഡിൽ നിന്ന് ട്രെയിനിൽ കൊണ്ടുവരുന്ന മയക്കുമരുന്ന് ഇവർ അബ്ദു റൗഫിനെ ഏൽപ്പിക്കും. അബ്ദു റൗഫ് ആണ് വില്പന നടത്തുന്നത്.
ഇയാളെ കഴിഞ്ഞ മാർച്ചിൽ 30 ഗ്രാം ഹെറോയിനുമായി പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഒന്നരമാസം ജയിലിൽ കഴിഞ്ഞു. ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു.പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എം. സൂഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണം.