ഏലൂരില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
1583359
Tuesday, August 12, 2025 7:46 AM IST
കൊച്ചി: ഏലൂരില്‍ വില്പനയ്ക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റിലായി. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ എസ്.കെ. സൂരജ്, എസ്.കെ. രാജു എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഏലൂര്‍ ആനവാതില്‍ ജംഗ്ഷന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്. കുറച്ചുനാളുകളായി ഇവര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കിലോയ്ക്ക് 25,000 രൂപ ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് പ്രതികള്‍ കൊച്ചിയിലേക്ക് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്. കിലോയ്ക്ക് 3,000 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങുന്ന കഞ്ചാവ് 25,000 രൂപ നിരക്കില്‍ വില്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു പ്രതികളുടെ രീതി.
ഇവരില്‍ നിന്നു കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു. പ്രതികളെ ഏലൂര്‍ പോലീസിനു കൈമാറി.