ലഹരിക്കെതിരെ ബോധവത്കരണം: വടംവലി മത്സരം നടത്തി
1583358
Tuesday, August 12, 2025 7:46 AM IST
എളവൂര്‍: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് വൈഎംസിഎ പുളിയനം വട്ടപ്പറമ്പ് യൂണിറ്റ് വടംവലി മത്സരം നടത്തി. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശ റാലിക്ക് ശേഷം ചേര്‍ന്ന പൊതുസമ്മേളനം മാധ്യമപ്രവര്ത്തകന് ശ്രീകണ്ഠന് നായര്‍ ഉദ്ഘാടനം ചെയ്തു. റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഈ സീസണില്‍ ആരംഭിച്ച ആദ്യ മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 50 ടീമുകള്‍ പങ്കെടുത്തു. ടഗ് ഓഫ് വാര് അസോസിയേഷനാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. അര്‍ജുന നാച്ചുറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബെന്നി ആന്റണിക്ക് സിഎസ്ആര്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.
പൊതുസമ്മേളനത്തിനുശേഷം നടന്ന വടംവലി മത്സരത്തില്‍ സ്റ്റാര്‍ വിഷന്‍ ക്ലബ് വെങ്കിടങ്ങ്, ഗുരുവായൂര്‍ ഒന്നാം സ്ഥാനവും പാസ്ക് ക്ലബ് പടിക്കപ്പാടം പാലക്കാട് രണ്ടാം സ്ഥാനവും നേടി.