ആലുവ-പറവൂർ റോഡിൽ ഭീഷണിയായി കേബിൾ കുരുക്കുകൾ
1583357
Tuesday, August 12, 2025 7:46 AM IST
ആലങ്ങാട്: ആലുവ-പറവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ വാഹന ഗതാഗതത്തിനു ഭീഷണിയായി കേബിളുകൾ. താഴ്ന്നു കിടക്കുന്ന കേബിളുകളില്‍ വലിയ വാഹനങ്ങള്‍ കുടുങ്ങുന്നതും, തുടർന്നുള്ള ഗതാഗതക്കുരുക്കും ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ ഈ വഴിവന്ന ചരക്കുലോറി കോട്ടപ്പുറം ബിവ്റേജസ് ഔട്ട്ലെറ്റിനു സമീപത്ത് കേബിളില്‍ കുടുങ്ങിയതിനെ തുടര്‍ന്നു പോസ്റ്റ് ഓടിയുകയും കേബിളുകള്‍ പൊട്ടി വീഴുകയും ചെയ്തിരുന്നു. റോഡ് നിരപ്പില്‍നിന്ന് അധികം ഉയരത്തിലല്ലാതെയാണു കേബിളുകള്‍ തൂങ്ങിക്കിടക്കുന്നത്. കാഴ്ച്ച മറയുന്ന രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതല്‍. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.