‘സിംഫോണിയ 25’ കുടുംബ സംഗമം നടത്തി
1583356
Tuesday, August 12, 2025 7:46 AM IST
പാലാരിവട്ടം: ദൈവവചനത്തിൽ ആഴമായി വിശ്വാസമർപ്പിച്ച് പ്രത്യാശയായ ക്രിസ്തുവിൽ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ഒരു ജീവിതത്തിനായി ഒരുങ്ങാൻ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു. അതിരൂപത ബിസിസി സംഘടിപ്പിച്ച സിംഫോണിയ 2025 കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപതയിലെ 103 ഇടവകകളിൽ നിന്നുള്ള വിധവകളുടെയും വിഭ്യാര്യ രുടെയും ഏകസ്ഥരുടെയും സംഗമമാണ് എറണാകുളം പാപ്പാളി ഹാളിൽ നടന്നത്. ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു.
അതിരൂപത മതബോധന ഡയറക്ടർ ഫാ. വിൻസന്റ് നടുവിലപറമ്പിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, സിഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, ജനറൽ കൺവീനർ നിക്സൻ വേണാട്ട് എന്നിവർ പ്രസംഗിച്ചു.