എംഎല്‍എ ഓഫീസിനു മുന്നിൽ എല്‍ഡിഎഫ് ധര്‍ണ നടത്തി
1583354
Tuesday, August 12, 2025 7:46 AM IST
പെരുമ്പാവൂര്‍: എല്‍ഡിഎഫ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.മുടങ്ങി കിടക്കുന്ന ബൈപാസ് നിര്‍മാണം അടിയന്തരമായി പുനരാരംഭിക്കുക,പാണിയേലി-മൂവാറ്റുപുഴ റോഡ്, കീഴില്ലം-കുറിച്ചിലക്കോട് റോഡ് പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി രമേഷ് ചന്ദ് അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എന്‍.സി. മോഹനന്, ഏരിയ സെക്രട്ടറി സി.എം. അബ്ദുള്‍ കരിം, മുന്‍ എംഎല്‍എ സാജു പോള്‍, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.