ശ്രേഷ്ഠബാവയ്ക്ക് കീഴില്ലത്ത് ഇന്ന് സ്വീകരണം
1583353
Tuesday, August 12, 2025 7:46 AM IST
പെരുമ്പാവൂര്‍: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (കെസിസി) നേതൃത്വത്തില്‍ ഇന്ന് മൂന്നിന് കീഴില്ലം നസ്രത്ത് മാര്‍ത്തോമ്മാ പള്ളിയില്‍ സ്വീകരണം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്യും.
കെസിസി വൈസ് പ്രസിഡന്റ് മാത്യൂസ് സെറാഫീം എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ഔഗിന്‍ മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ബിഷപ് റവ.വി.എസ്.ഫ്രാന്‍സിസ്, മാത്യൂസ് സില്‍വാനിയോസ് എപ്പിസ്ക്കോപ്പ, ശബരിമല മുന്‍ മേല്‍ശാന്തി ആത്രശേരി രാമന് നമ്പൂതിരി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി,പി.വി.ശ്രീനിജന്, പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ കെസിസി ചെയര്മാന് അലക്സാണ്ടര്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ഫാ.പോള്‍ ഐസക് കവലിയേലില്‍, ജനറല്‍ കണ്‍വീനര്‍ ജോസഫ് ദാനിയേല്‍ തുടങ്ങിയവർ പങ്കെടുത്തു.