മോഷണംപോയ മൊബൈൽ കണ്ടെത്തി സൈബർ പോലീസ്
1583351
Tuesday, August 12, 2025 7:46 AM IST
ആലുവ: ആലുവ സൈബർ പോലീസിന്റെ ജാഗ്രതയിൽ മോഷണം പോയ മൊബൈൽ മൂന്നാഴ്ചയ്ക്കുള്ളിൽ തിരികെ ലഭിച്ചു. റിട്ട. ജോയിന്റ് ആർടിഒ ടി.വി. പ്രമോദിൻെറ മകനും കോളജ് വിദ്യാർഥിയുമായ അനന്ത്രാമിന്റെ മൊബൈലാണ് കുസാറ്റ് ബസ്സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ പാന്റിന്റെ പോക്കറ്റിൽ നിന്നു മോഷണം പോയത്.
രാത്രി തന്നെ മൊബൈൽ മോഷണം സംബന്ധിച്ച് ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനിടെ ലഭിച്ച സൂചന പ്രകാരം മൂന്നാഴ്ചയ്ക്കുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽനിന്നും ഫോൺ വീണ്ടെടുക്കുകയായിരുന്നു. എഎസ്ഐ ഫയാസ്, സിപിഒമാരായ നൗഫൽ, ദിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.