ചെക്ക്മേറ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു
1583343
Tuesday, August 12, 2025 7:46 AM IST
മൂവാറ്റുപുഴ: സെന്റ് തോമസ് പബ്ലിക് സ്കൂള്‍ ചെക്ക്മേറ്റ് ചാമ്പ്യന്‍ഷിപ്പ് 2025 എന്ന പേരില്‍ സെന്‍ട്രല്‍ കേരള സഹോദയ ഇന്റർസ്കൂള്‍ ചെസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ സെന്‍ട്രല്‍ കേരള സഹോദയയിലെ 50 ഓളം സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി 700 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സെന്‍ട്രല്‍ കേരള സഹോദയ സംഘടിപ്പിച്ച മത്സരം മൂവാറ്റുപുഴ ജില്ലാ കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ പുത്തൂരാന്‍, പ്രിന്‍സിപ്പല്‍ മേരി സാബു, സമാപന സമ്മേളനത്തില്‍ നഗരസഭാംഗം കെ.ജി. അനില്‍കുമാര്‍, സഹോദയ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ജോജു ജോസഫ്, സഹോദയ ജനറല്‍ സെക്രട്ടറി ജയ്ന പോള്‍ എന്നിവര്‍ പ്രസംഗിച്ചു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.