ശ്രീധരീയം ആശുപത്രിയിൽ പുതിയ ബ്ലോക്ക് ഗവർണർ ഉദ്ഘാടനം ചെയ്തു
1583342
Tuesday, August 12, 2025 7:46 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായ ഡോ. എന്‍.പി.പി. നമ്പൂതിരി മെമ്മോറിയല്‍ ബ്ലോക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു.
അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്ഥാപകരുടെ സ്മാരകങ്ങളില്‍ ശ്രീധരീയം ചെയര്മാന് എന്‍.പി. നാരായണന് നമ്പൂതിരി പുഷ്പാര്‍ച്ചന നടത്തി. വൈസ് ചെയര്മാന് ഹരി നമ്പൂതിരി ശ്രീധരീയത്തിന്റെ ചരിത്രം പരിചയപ്പെടുത്തി. മാനേജിംഗ് ഡയറക്ടര്‍ എന്‍. പരമേശ്വരന് നമ്പൂതിരി മെമന്റോകള്‍ കൈമാറി. ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍. നാരായണന് നമ്പൂതിരി നന്ദി പറഞ്ഞു.
പുതിയ ബ്ലോക്കിന്റെ താഴത്തെ നിലയില്‍ ഔട്ട്പേഷന്റ് വിഭാഗം, ഒപ്ടോമെട്രി ലാബ്, ഫാര്‍മസി, പ്രൊസീജ്വര്‍ റൂമുകള്‍, സ്പെഷയല്‍ കണ്സള്ട്ടേഷന് റൂമുകള്‍, മീറ്റിംഗ് റൂമുകള്‍, പരിശീലന സംവിധാനങ്ങള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ ആധുനിക സൗകര്യങ്ങളുള്ള 80 മുറികള്‍, ബേസ്മെന്റില്‍ കോര്‍പ്പറേറ്റ് ഓഫീസ് എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ശ്രീധരീയത്തിന് നിലവില്‍ ഇന്ത്യയിലുടനീളമായി 8 ആശുപത്രികളും 13 സ്പെഷാലിറ്റി ക്ലിനിക്കുകളുമായി 21 ശാഖകളുണ്ട്. ആയുഷ് മന്ത്രാലയം സെന്റര്‍ ഓഫ് എക്സലന്‍സായി അംഗീകരിച്ച ഗവേഷണ കേന്ദ്രവും 450ലധികം കിടക്കകളുള്ള ഒരു സൂപ്പര്‍ സ്പെഷാലിറ്റി ആയുര്‍വേദ ആശുപത്രിയും ഇതിലുള്‍പ്പെടുന്നു.