രക്തദാന ക്യാമ്പ് നടത്തി
1583017
Monday, August 11, 2025 4:58 AM IST
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് യൂണിറ്റ്, റെഡ് റിബൺ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കുമായി സഹരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി 60 യൂണിറ്റ് രക്തം ദാനം ചെയ്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഷിജു രാമചന്ദ്രൻ, ജോബിൽ വർഗീസ്, വോളൻഡിയർ സെക്രട്ടറിമാരായ നെഹ്ബിൻ ഷബീർ, അഫിൻ എൽദോ വർഗീസ്, ടിസ ടിജോ, ഡെൽന മരിയ സജി, റെഡ് റിബ്ബൺ ക്ലബ് കോ-ഓർഡിനേറ്റേഴ്സ് ജസ്റ്റിൻ കെ. ചെറിയാൻ, എൽദോ ആന്റു, എസ്. അനുഷ്ക, ഷറഫിയ റഷീദ് എന്നിവർ നേതൃത്വം നൽകി.
വാഴക്കുളം: നാഗപ്പുഴ നിര്‍മല പബ്ലിക് ലൈബ്രറിയുടെയും തൊടുപുഴ ഐഎംഎയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാന ക്യാമ്പും നടത്തി. നാഗപ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് ജിബിന്‍ ജോര്‍ജ് റാത്തപ്പിള്ളി അധ്യക്ഷത വഹിച്ചു.
തൊടുപുഴ ബ്ലഡ് സെന്റര്‍ ഇന്‍ ചാര്‍ജ് എന്‍. ജയചന്ദ്രന് ക്ലാസെടുത്തു. ലൈബ്രറി കമ്മിറ്റിയംഗം പ്രഫ. വി.എസ്. റെജി, വിദ്യ പി.നായര്‍, ഷിമി സുധീര്‍, എം.വൈ. ഡേവിഡ്സണ് എന്നിവര്‍ നേതൃത്വം നല്കി.