മൾട്ടി സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്
1583016
Monday, August 11, 2025 4:58 AM IST
മൂവാറ്റുപുഴ: വിൻസന്റ് ഡി പോൾ സൊസൈറ്റിയും എംസിഎസ് ആശുപത്രിയുടെയും മൂവാറ്റുപുഴയും ഡിഡിആർസിയുടെയും സംയുക്ത സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കാരക്കുന്നം സെന്റ് മേരിസ് പള്ളിയുടെ പാരിഷ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് വികാരി ഫാ. ജോർജ് വള്ളോംകുന്നേൽ ഉദ്ഘാടനം ചെയ്തു.
എംസിഎസ് ആശുപത്രി ചെയർമാൻ പി.എം. ഇസ്മയിൽ, ഡയറക്ടർ ബോർഡ് അംഗം എം.എ. സഹീർ, അസി. വികാരി ഫാ. അലൻ വെട്ടുകുഴി, വിൻസന്റ് ഡി പോൾ പ്രസിഡന്റ് സിബി കണ്ണമ്പുഴ, സെക്രട്ടറി ഫ്രാൻസിസ് കാവുംപുറം, കൺവീനർ ജോൺ കണ്ണപ്പള്ളി എന്നിവർ പ്രസംഗിച്ചു.