"വി​ഴി​ഞ്ഞം ക​ണ്ടെ​യ്ന​ർ ട്രാ​ൻ​സ്ഷിപ്മെ​ന്‍റ് ടെ​ർ​മി​ന​ലി​ന് ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ പേ​രു​ ന​ല്ക​ണം'
Monday, July 15, 2024 4:09 AM IST
ആ​ലു​വ: വി​ഴി​ഞ്ഞം ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ട്രാ​ന്‍​സ്ഷി​പ്പ്‌​മെ​ന്‍റ് ടെ​ര്‍​മി​ന​ലി​ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പേ​ര് ന​ല്‍​ക​ണ​മെ​ന്ന് മ​ഹി​ള സാ​ഹ​സ് ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ക​സ​ന ന​വ​ര​ത്‌​ന ന​ക്ഷ​ത്ര​ങ്ങ​ളാ​യ വി​ഴി​ഞ്ഞം പ​ദ്ധ​തി, കൊ​ച്ചി മെ​ട്രോ, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം, കൊ​ച്ചി സ്മാ​ര്‍​ട്ട് സി​റ്റി, എ​ല്ലാ ജി​ല്ല​ക​ളി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വ സ്ഥാ​പി​ച്ച് ക​രു​ത​ലും ജ​ന​ക്ഷേ​മ​വും സ​മ​ന്വ​യി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് കേ​ര​ള ജ​ന​ത ന​ല്‍​കു​ന്ന ആ​ദ​ര​വാ​യി ഈ ​നാ​മ​ക​ര​ണം സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ൽ വി​ല​യി​രു​ത്തി.


അ​ടു​ത്ത ജൂ​ലൈ വ​രെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന പ​ത്തി​ന ആ​ക്ഷ​ന്‍ പ്ലാ​നി​നും ക്യാ​മ്പ് രൂ​പം ന​ല്‍​കി.