ചെ​​ത്തി​​പ്പു​​ഴ: സ​​ര്‍​ഗ​​ക്ഷേ​​ത്ര ക​​ലാ​​സാ​​ഹി​​ത്യ​​വേ​​ദി​​യു​​ടെ സ​​ര്‍​ഗ​​സം​​ഗീ​​ത​​ത്തി​​ന്‍റെ 75-ാം എ​​പ്പി​​സോ​​ഡ് ആ​​ഘോ​​ഷം സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​നും ച​​ല​​ച്ചി​​ത്ര പി​​ന്ന​​ണി ഗാ​​യ​​ക​​നു​​മാ​​യ വി​​ദ്യാ​​ധ​​ര​​ന്‍ മാ​​സ്റ്റ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ക്രി​​സ്തു​ജ്യോ​​തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ സ​​ര്‍​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്‌​ട​​ര്‍ ഫാ. ​​അ​​ല​​ക്‌​​സ് പ്രാ​​യി​​ക്ക​​ളം സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഡോ. ​​സ​​ണ്ണി സെ​​ബാ​​സ്റ്റ്യ​​ന്‍, ഗോ​​വി​​ന്ദ​​ന്‍ ന​​മ്പൂ​​തി​​രി, ജോ​​ര്‍​ജ് വ​​ര്‍​ക്കി, എം.​​എ. ആ​​ന്‍റ​​ണി, ബി​​ജു​​മോ​​ന്‍ കോ​​ട്ടാ​​ശേ​​രി, എ.​​എ​​സ്. ​രാ​​ജീ​​വ്, ജോ​​ണ്‍ പാ​​ല​​ത്തി​​ങ്ക​​ല്‍, സേ​​വ്യ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​യി​​ച്ച​​ന്‍ പാ​​റ​​ക്ക​​ല്‍, ജി​​ജി കോ​​ട്ട​​പ്പു​​റം, വ​​ര്‍​ഗീ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഈ ​​വ​​ര്‍​ഷ​​ത്തെ മി​​ക​​ച്ച ഗാ​​യ​​ക​​നു​​ള്ള സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​വാ​​ര്‍​ഡ് നേ​​ടി​​യ വി​​ദ്യാ​​ധ​​ര​​ന്‍ മാ​​സ്റ്റ​​റെ ച​ട​ങ്ങി​ൽ ആ​​ദ​​രി​​ച്ചു. സ​​ര്‍​ഗ​​ക്ഷേ​​ത്ര ഫൈ​​ന്‍ ആ​​ര്‍​ട്‌​​സ് സൊ​​സൈ​​റ്റി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ 35 സ​​ര്‍​ഗ​​സം​​ഗീ​​ത ഗാ​​യ​​ക​​ര്‍ ചേ​​ര്‍​ന്നൊ​​രു​​ക്കി​​യ ഗാ​​ന​​മേ​​ള​​യും അ​​ര​​ങ്ങേ​​റി.