മു​ണ്ട​ക്ക​യം: അ​ഖി​ല തി​രു​വി​താം​കൂ​ർ മ​ല​അ​ര​യ മ​ഹാ​സ​ഭ സ്ഥാ​പ​ക ആ​ചാ​ര്യ​ൻ രാ​മ​ൻ മേ​ട്ടൂ​രി​ന്‍റെ 105-ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷം 28ന് ​തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് സഭാ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ബി. ശ​ങ്ക​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 7.30ന് ​പൂ​മാ​ല സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന. തു​ട​ർ​ന്ന് സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് ദീ​പ​ശി​ഖാ പ്ര​യാ​ണം. മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കേ​ന്ദ്ര പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​കാ​ര്യ സ​ഹ​മ​ന്ത്രി ദു​ർ​ഗാദാ​സ് ഉ​യി​കെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ഖി​ല തി​രു​വി​താം​കൂ​ർ മ​ല​അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, തൊ​ടു​പു​ഴ മു​നിസി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ​ബീ​ന ബി​ഞ്ചു, സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ അം​ഗം സേ​തു​നാ​രാ​യ​ണ​ൻ, അ​ഖി​ല തി​രു​വി​താം​കൂ​ർ മ​ല​അ​ര​യ മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. ബാ​ബു, യു​വ​മോ​ർ​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പി. ​ശാം​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. വി​ജ​യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. ബാ​ബു, ട്ര​ഷ​റ​ർ വി.​എ​ൻ. രു​ഗ്‌​മ​ണി, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എസ്. സ​തീ​ഷ്, ചെ​യ​ർ​മാ​ൻ പി.​ആ​ർ. ചെ​ല്ല​പ്പ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.