രാ​മ​പു​രം: നെ​ല്‍​കൃ​ഷി കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത് രാ​മ​പു​രം നെ​ല്‍​കൃ​ഷി സം​ര​ക്ഷ​ണ​സ​മിതി. പ്ര​ദേ​ശ​ത്ത് ത​രി​ശാ​യി​ക്കിട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വി​ത്തു വി​ത​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അം​ഗ​ങ്ങ​ള്‍. പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ലാ​പ്പി​ള്ളി പാ​ട​ശേ​ഖ​ര​ത്ത് നാ​ല് ഏ​ക്ക​റോ​ളം ത​രി​ശാ​യി കി​ട​ന്നി​രു​ന്ന പാ​ട​ത്ത് നെ​ല്‍​കൃ​ഷി സം​ര​ക്ഷ​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്‍​വി​ത്ത് വി​ത​ച്ച് നെ​ല്‍​കൃ​ഷി​ക്ക് പു​തു​ജീ​വ​നേ​കി.

കാ​ര്യ​പ്പു​റ​ത്ത് സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണി​ത്. രാ​മ​പു​രം കൃ​ഷി​ഭ​വ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ടു​ത്തു​രു​ത്തി വാ​ലാ​ഞ്ചി​റ സീ​ഡ് ഫാ​മി​ല്‍ വ​ിക​സി​പ്പി​ച്ചെ​ടു​ത്ത ജ്യോ​തി ഇ​ന​ത്തി​ല്‍​പ്പെ​ട്ട നെ​ല്‍​വി​ത്താ​ണ് വി​ത​ച്ച​ത്. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍ വി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഗ​സ്റ്റി​ന്‍ പൊ​രു​ന്ന​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ള​വെ​ടു​ക്കാ​ന്‍ 115 ദി​വ​സം മൂ​പ്പു​ള്ള വി​ത്താ​ണി​ത്.

രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ 45 ഹെ​ക്ട​റോ​ളം പ​ട​ശേ​ഖ​ര​മാ​ണു​ള്ള​ത്. ഇ​തി​ല്‍ 15 ഹെ​ക്ട​റി​ല്‍ താ​ഴെ മാ​ത്ര​മേ നെ​ല്‍​കൃ​ഷി ന​ട​ക്കു​ന്നു​ള്ളൂ. ബാ​ക്കി​വ​രു​ന്ന എ​ല്ലാ പാ​ട​ത്തും വ​രും​നാ​ളി​ല്‍ കൃ​ഷി​യി​റ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും മു​ന്‍​കൈ​യെ​ടു​ത്ത് നെ​ല്‍​കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.

യു​വ​ജ​ന​ങ്ങ​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ രാ​മ​പു​രം കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ല്‍ പ്ര​ത്യേ​ക ക്ലാ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് അ​സി. കൃഷി ഓ​ഫീ​സ​ര്‍ പി.​എ​സ്.​ ശ്രീ​ജ​യും കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​സി. രത്ന​മ്മ​യും പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ നെ​ല്‍​കൃ​ഷി​ക്ക് കു​മ്മാ​യ​ത്തി​ന് 50 ശ​ത​മാ​ന​വും നെ​ല്‍​വി​ത്തി​ന് 100 ശ​ത​മാ​ന​വും സ​ബ്സി​ഡി ന​ല്‍​കു​ന്നുണ്ട്.

ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്മി​ത അ​ല്ക്സ് തെ​ങ്ങും​പ​ള്ളി​ക്കു​ന്നേ​ല്‍, കെ.​കെ. ശാ​ന്താ​റാം, മ​നോ​ജ് ചീ​ങ്ക​ല്ലേ​ല്‍, റോ​ബി ഊ​ടു​പു​ഴ, വി​ജ​യ​കു​മാ​ര്‍ മ​ണ്ഡ​പ​ത്തി​ല്‍, ജോ​ഷി കു​മ്പ​ള​ത്ത്, ആ​ല്‍​ബി​ന്‍ ഇ​ട​മ​ന​ശേ​രി​ല്‍, അ​ഡ്വ. ബി​ജു പു​ന്ന​ത്താ​നം, അ​ജി സെ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി കാ​ര്യ​പ്പു​റം, സ​ന്തോ​ഷ് കി​ഴ​ക്കേ​ക്ക​ര, വി​ന്‍​സെ​ന്‍റ് മാ​ട​വ​ന, ജോ​യി കോ​ല​ത്ത്, ബേ​ബി ത​ട്ടാ​റ​യി​ല്‍, രാ​ജു മാ​നു​വ​ല്‍, സ​ജി ക​ട്ട​ക്ക​യം തുടങ്ങിയവർ നേതൃത്വം നൽകി.