വ​ല​വൂ​ര്‍: 2025ല്‍ ​റ​ബ​ര്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മു​പ്പ​തി​നാ​യി​രം ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് ആ​വ​ര്‍​ത്ത​ന കൃഷി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി ​പ്ര​സാ​ദ്. ക​രൂ​രി​ല്‍ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യാ​യ മ​ധു​രി​മ ക​രി​മ്പ് കൃ​ഷി​ചെ​യ്ത് ഉ​ത്പാ​ദി​പ്പി​ച്ച ശ​ര്‍​ക്ക​ര​യു​ടെ വി​പ​ണ​നോദ്ഘാ​ട​ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സം​ഘാ​ട​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വഹി​ച്ചു. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു. ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ്യ രാ​മ​ന് ശ​ര്‍​ക്ക​ര ന​ല്‍​കി ജോ​സ് കെ. ​മാ​ണി എം​പി വി​പ​ണ​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹിച്ചു. ശ​ര്‍​ക്ക​ര ഉ​ത്പാ​ദ​ന യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ലി​സ​മ്മ ജോ​സ്, ബാ​ബു കെ. ​ജോ​ര്‍​ജ്, പി.​കെ. ഷാ​ജ​കു​മാ​ര്‍, ബെ​ന്നി മൈ​ലാ​ടൂ​ര്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, പ്രശാ​ന്ത് ന​ന്ദ​കു​മാ​ര്‍, കെ.​ബി. സന്തോ​ഷ്, പി.​എ. ജോ​സ് പൊന്നത്ത്, ജോ ​ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.