വൈ​ക്കം: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​റി​വ് മാ​ത്ര​മ​ല്ല വെ​ളി​വും സ​ഹാ​നു​ഭൂ​തി​യും ആ​ർ​ജി​ക്ക​ണ​മെ​ന്ന് മാ​ണ്ഡ്യ രൂ​പ​ത ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്. വൈ​ക്കം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ബി​ഷ​പ്പ്. മ​റ്റു​ള്ള​വ​രോ​ടു ന​മു​ക്ക് അ​നു​ക​മ്പ ഉ​ണ്ടാ​ക​ണം.

ന​മ്മു​ടെ മോ​ഹ​ങ്ങ​ളു​ടെ പേ​രി​ൽ മ​റ്റു​ള്ള​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും ബി​ഷ​പ്പ്മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് കു​ട്ടി​ച്ചേ​ർ​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ഫാ.​ബ​ർ​ക്കു​മ​ൻ​സ് കൊ​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. സ​ന്തോ​ഷ്, സ​ഹ​വി​കാ​രി ഫാ. ​ജെ​ഫി​ൻ മാ​വേ​ലി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ൽ​വി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് മി​നി അ​ഗ​സ്റ്റി​ൻ, ക​ൺ​വീ​ന​ർ മാ​ത്യു കൂ​ട​ല്ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. തോ​മ​സ്, റ​വ.​ഡോ. ജ്യോ​തി​സ് പോ​ത്താ​റ, കൈ​ക്കാ​ര​ൻ​മാ​രാ​യ മാ​ത്യു കോ​ടാ​ലി​ച്ചി​റ, മോ​നി​ച്ച​ൻ പെ​രും​ചേ​രി​ൽ, സോ​ണി പൂ​ത​വേ​ലി, സ​ജി കു​ള​ങ്ങ​ര, ര​മാ​കാ​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി വൈ​ക്കം വെ​ൽ​ഫെ​യ​ർ സെ​ന്‍ററി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​ചേ​ർ​ന്ന വ​ർ​ണാ​ഭ​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു.