പെ​​രു​​വ: ത​​ക​​ര്‍​ന്ന് കി​​ട​​ക്കു​​ന്ന മൂ​​ര്‍​ക്കാ​​ട്ടി​​പ്പ​​ടി-​​ത​​ച്ച​​മ​​റ്റ​​ത്തി​​ല്‍​പ്പ​​ടി റോ​​ഡ് ന​​ന്നാ​​ക്കാ​​ന്‍ ന​​ട​​പ​​ടി​​ക​​ളാ​​യി. ഏ​​ഴ് മാ​​സം മു​​മ്പ് കു​​ത്തി​​പൊ​​ളി​​ച്ചി​​ട്ട റോ​​ഡാ​​ണ് ടാ​​ര്‍ ചെ​​യ്യാ​​ൻ ന​​ട​​പ​​ടി ആ​​യ​​ത്. റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ ചൂ​​ണ്ടി​​ക്കാ​​ട്ടി ദീ​​പി​​ക ക​​ഴി​​ഞ്ഞ​​ദി​​വ​​സം റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രു​​ന്നു.

റോ​​ഡ് ടാ​​ര്‍ ചെ​​യ്യാ​​ന്‍ താ​​മ​​സി​​ക്കു​​ന്ന​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു നാ​​ട്ടു​​കാ​​ര്‍ സ​​മ​​ര​​ത്തി​​ന് ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൂ​​ര്‍​ക്കാ​​ട്ടി​​പ്പ​​ടി-​​ത​​ച്ച​​മ​​റ്റ​​ത്തി​​ല്‍​പ്പ​​ടി റോ​​ഡ് ക​​ഴി​​ഞ്ഞ മാ​​ര്‍​ച്ചി​​ലാ​​ണ് ടാ​​ര്‍ ചെ​​യ്യാ​​നാ​​യി ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ചു കു​​ത്തി​​യി​​ള​​ക്കി​​യ​​ത്. ര​​ണ്ട് കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​ര​​മു​​ള്ള റോ​​ഡി​​ലൂ​​ടെ ഓ​​ട്ടോ​​റി​​ക്ഷ പോ​​ലും സ​​ഞ്ച​​രി​​ക്കാ​​ത്ത സ്ഥി​​തി​​യാ​​യി​​രു​​ന്നു.

സ്‌​​കൂ​​ള്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ത്താ​​താ​​യ​​തോ​​ടെ കു​​ട്ടി​​ക​​ള്‍ കാ​​ല്‍​ന​​ട​​യാ​​യാ​​ണ് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പോ​​യി വ​​ന്നി​​രു​​ന്ന​​ത്. ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ജോ​​ലി​​ക്ക് പോ​​കു​​ന്ന​​വ​​ര്‍ കി​​ലോ​​മീ​​റ്റ​​റു​​ക​​ള്‍ ചു​​റ്റി​​ക്ക​​റ​​ങ്ങി പോ​​കേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്. ടാ​​ര്‍ ചെ​​യ്യാ​​നാ​​യി മി​​റ്റ​​ലും ടാ​​റും ഇ​​റ​​ക്കി​​യി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് ക​​രാ​​റു​​കാ​​ര​​ന്‍ ടാ​​ര്‍ ഇ​​വി​​ടെ​​നി​​ന്നും ക​​യ​​റ്റി​​ക്കൊ​​ണ്ടു പോ​​കു​​ക​​യാ​​യി​​രു​​ന്നു. കു​​റ​​ച്ച് ഭാ​​ഗ​​ത്ത് പൈ​​പ്പ് സ്ഥാ​​പി​​ക്കാ​​നു​​ള്ള​​തുകൊ​​ണ്ടാ​​ണ് ടാ​​റിം​​ഗ് മാ​​റ്റി​​വ​​ച്ച​​ത്.

എ​​ന്നാ​​ല്‍ ഇ​​ത് വേ​​ഗ​​ത്തി​​ൽ​​ത്ത​​ന്നെ പ​​രി​​ഹ​​രി​​ച്ചെ​​ങ്കി​​ലും ഏ​​ഴ് മാ​​സ​​മാ​​യി​​ട്ടും റോ​​ഡ് ടാ​​ര്‍ ചെ​​യ്യാ​​ന്‍ ന​​ട​​പ​​ടി​​യാ​​യി​​രു​​ന്നി​​ല്ല. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ല്‍ 17 ല​​ക്ഷം രൂ​​പ​​യു​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​യാ​​ണ് റോ​​ഡി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്ന് മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു.